മലപ്പുറം- ഇത്തവണത്തെ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോള്‍ മുതല്‍ ഒന്നാം സമ്മാനം ആരാണ് സ്വന്തമാക്കിയതെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു മലയാളികള്‍. ഇപ്പോള്‍ ഇതാ സസ്പെന്‍സിന് വിരാമമിട്ട് ഒന്നാം സമ്മാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. മലപ്പുറത്ത് ഹരിത കര്‍മ്മസേന അംഗങ്ങളായ 11 വനിതകള്‍ക്കാണ് ഒന്നാം സമ്മാനമായ 10 കോടി അടിച്ചത്. എംബി 200261 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്. ഈ ടിക്കറ്റുമായി വിജയികള്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയില്‍ എത്തിയതോടെയാണ് വിവരങ്ങള്‍ പുറത്തായത്. 10 കോടി രൂപ 11 പേര്‍ ചേര്‍ന്ന് പങ്കിടും. 250 രൂപയായിരുന്നു ടിക്കറ്റിന്റെ വില.