തിരുവനന്തപുരം- നാഗർകോവിലിൽനിന്ന് നാലു മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുവന്ന കേസിൽ തമിഴ്നാട് സ്വദേശികളെ പോലീസ് പിടികൂടി. ചിറയിൻകീഴ് പോലീസാണ് നാഗർകോവിൽ സ്വദേശികളായ ശാന്തി, നാരായണൻ എന്നിവരെ പിടികൂടിയത്. സംശയം തോന്നി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് നാഗർകോവിലിലെ നാടോടി സ്ത്രീയുടെ കുഞ്ഞിനെ തട്ടിയെടുത്തതാണെന്ന് സമ്മതിച്ചത്. കുട്ടിയെ ഭിക്ഷാടനത്തിനായാണ് കൊണ്ടുവന്നത്.