Sorry, you need to enable JavaScript to visit this website.

യുവതിക്ക് അശ്ലീല വീഡിയോ  അയച്ച യുവാവ് അറസ്റ്റിൽ 

അറസ്റ്റിലായ സജുകുമാർ

മലപ്പുറം- സമൂഹ മാധ്യമത്തിലൂടെ യുവതിക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റിൽ. പൂക്കോട്ടുംപാടം സ്വദേശിനിയായ യുവതിക്ക് വാട്‌സ് ആപ്പിലൂടെ നിരന്തരം അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ചു ശല്യം ചെയ്ത തിരുവനന്തപുരം കുന്നത്തുക്കൽ സ്വദേശി മൈപറമ്പിൽ പുത്തൻവീട് സജുകുമാറി (38) നെയാണ് പൂക്കോട്ടുംപാടം  എസ്.ഐ പി. വിഷ്ണു തന്ത്രപരമായി പിടികൂടി അറസ്റ്റ് ചെയ്തത്. 
യുവതിയുടെ പിതാവിന്റെ കൂടെ കുറച്ചു കാലം ജോലി ചെയ്തിരുന്ന സജുകുമാർ യുവതിയുടെ മൊബൈൽ നമ്പർ കരസ്ഥമാക്കി നിരന്തരം അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയക്കുകയായിരുന്നു. തുടർന്നു യുവതിയുടെ പരാതിയിൽ വിവര സാങ്കേതിക നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് മറ്റൊരു മൊബൈൽ നമ്പറിൽനിന്നു യുവാവുമായി ചാറ്റിംഗ് തുടർന്നു. ഇതിനിടെ യുവതിയെ കാണാൻ ട്രെയിൻ മാർഗം നിലമ്പൂർ റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതിയെ സ്റ്റേഷൻ പരിസരത്ത് മഫ്തിയിൽ കാത്തുനിന്ന പോലീസ് പിടികൂടുകയായിരുന്നു. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി.പി.ഒമാരായ ഇ.ജി പ്രദീപ്, ടി. നിബിൻദാസ്, അഭിലാഷ് കൈപ്പിനി, അനീറ്റ് ജോസഫ്,  ആർ.പി  പങ്കജം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശ പ്രകാരം എല്ലാ പോലീസ് സ്റ്റേഷനുകളിലും തെരെഞ്ഞെടുത്ത പോലീസുകാർക്ക് ഇത്തരം കൃത്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക പരിശീലനം നൽകിയിരുന്നു. തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Latest News