തിരുവനന്തപുരം- ആലപ്പുഴ മെഡിക്കൽ കോളേജിന്റെ അംഗീകാരം നഷ്ടമായി. ഡോക്ടർമാരുടെയും സീനിയർ റസിഡന്റ് ഡോക്ടർമാരുടെയും കുറവാണ് അംഗീകാരം നഷ്ടമാകാൻ കാരണം. 50 വർഷത്തോളം പ്രവർത്തന പാരമ്പര്യമുള്ള കോളേജിനാണ് അംഗീകാരം നഷ്ടമായത്. അംഗീകാരം എടുത്തുകളഞ്ഞ വിവരം ആരോഗ്യസർവ്വകലാശാല മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചു. ദേശീയ മെഡിക്കൽ കമ്മീഷൻ നടത്തിയ പരിശോധനയിലാണ് കോളേജിന്റെ പോരായ്മകൾ കണ്ടെത്തിയത്. കോഴിക്കോട്, കണ്ണൂർ, പരിയാരം മെഡിക്കൽ കോളേജുകളുടെ പി.ജി സീറ്റുകളുടെ അംഗീകാരവും നഷ്ടമായി.