(കൊടുവള്ളി) കോഴിക്കോട് - പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി എന്ന പരാതിയിൽ എസ്.ടി.യു നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടത്തായി കരിങ്ങാംപൊയിൽ അഷ്‌റഫിനെയാണ് കോടഞ്ചേരി പോലിസ് അറസ്റ്റു ചെയ്തത്. പോക് ആക്ട് 7, 8,10,9(1) എന്നി വകുപ്പുകളാണ് പ്രതിക്കു മേൽ ചുമത്തിയതെന്ന് പോലീസ് പറഞ്ഞു. എസ്.ടി.യു കൊടുവള്ളി മണ്ഡലം പ്രസിഡന്റും ജില്ലാ പ്രവർത്തക സമിതി അംഗവുമാണ് അഷ്‌റഫ്.