Sorry, you need to enable JavaScript to visit this website.

കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; കാസർക്കോട്ട് 19 വിദ്യാർത്ഥികൾ ആശുപത്രിയിൽ 

കാസർഗോഡ് - ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കാസർഗോഡ് കരിന്തളത്ത് സ്‌കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിലെ 19 വിദ്യാർത്ഥികളാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലുള്ളത്.
 കുട്ടികൾക്ക് ശ്വാസതടസം, ചുമ, ക്ഷീണം എന്നീ ലക്ഷണങ്ങളുണ്ട്. ഇതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. മെഡിക്കൽ സംഘം പരിശോധന നടത്തിവരികയാണ്.
 

Latest News