റിയാദ് - ഫോണ്‍ ബില്ലുകളില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നവര്‍ തങ്ങളുടെ പരാതികളില്‍ തീര്‍പ്പ് കല്‍പിക്കുന്നതുവരെ ബില്‍ തുക അടയ്‌ക്കേണ്ടതില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ അറിയിച്ചു. ബില്ലുകളില്‍ വിയോജിപ്പുള്ളവര്‍ ബില്‍ ഇഷ്യൂ ചെയ്ത് 60 ദിവസത്തിനകം വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.