ദോഹ- നാല് പതിറ്റാണ്ടിലേറെ കാലം ഖത്തറിൽ പ്രവാസിയായ എൻ.കെ.സി കുഞ്ഞമ്മദ് നടുക്കണ്ടിയിൽ (61) വില്ല്യാപ്പള്ളിയിൽ നിര്യാതനായി. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ആറു മാസം മുമ്പാണ് വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് പോയത്. ആദ്യകാലത്ത് ഖത്തറിലെ അൽ മീറയിൽ ജോലിക്കാരനായിരുന്നു. പിന്നീട് അൽ മുജിതബ എന്ന കമ്പനി ആരംഭിക്കുകയായിരുന്നു.
ഭാര്യ: ഷാഹിദ. മക്കൾ: ഷമീം മുൻതസ (അൽമാന), ഷാനി (അൽ മുജിതബ), ഷാമിർ (ഇഖ്‌റഅ് ഹോസ്പിറ്റൽ), ഷിഫാന. മരുമകൻ: മുഹമ്മദ് ഫാജിസ് (കരിയാട്).
എൻ കെ സി ഇബ്രാഹിം ഹാജി സഹോദരനും ഫൈസൽ അരോമ, ഫിറോസ്, ഫായിസ് എന്നിവർ മാതൃസഹോദരി പുത്രന്മാരുമാണ്. സാദത്ത്, മജീദ് (ഖത്തർ) എന്നിവർ ഭാര്യാ സഹോദരന്മാരാണ്. അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധി പേർ ഖത്തറിലുണ്ട്.
സൗമ്യവും വശ്യവുമായ പെരുമാറ്റ രീതികൊണ്ട് ആകർഷിക്കുന്ന വ്യക്തിത്വമായിരുന്നു എൻ കെ കുഞ്ഞമ്മദെന്ന് വില്ല്യാപ്പള്ളി നാസിറുൽ ഇസ്ലാം ജമാഅത്ത്, മലാറക്കൽ ഖത്തർ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.