പത്തനംതിട്ട - മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ അടിച്ചു പരുക്കേൽപ്പിച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. പത്തനംതിട്ട ജില്ലയിലെ ഇടയാറമുള എരുമക്കാട് ഗുരുക്കൻകുന്ന് ഗവ. എൽ.പി സ്കൂളിലാണ് സംഭവം. മെഴുവേലി സ്വദേശി ബിനോജ് കുമാർ ആണ് അറസ്റ്റിലായത്.
പാഠഭാഗങ്ങൾ എഴുതിയില്ലെന്ന് പറഞ്ഞ് അധ്യാപകൻ കുട്ടിയെ ചൂരൽ കൊണ്ട് കൈയിൽ തല്ലി പരുക്കേൽപ്പിച്ചെന്നാണ് അമ്മയുടെ പരാതി. ക്ലാസിൽ രണ്ടു കുട്ടികളെ ഉളളൂ. സംഭവദിവസം അടിയേറ്റ കുട്ടി മാത്രമേ ക്ലാസിനെത്തിയിരുന്നുള്ളൂ. കുട്ടിയുടെ കൈതണ്ടയിലും കൈവെള്ളയിലുമാണ് അടിയേറ്റത്. കുട്ടിയുടെ കൈയിൽ അടിയേറ്റ പാടുള്ളതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.