കോഴിക്കോട് - കോഴിക്കോട് ബാലുശ്ശേരിയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഐ.ടി.ഐ വിദ്യാർത്ഥി ബാലുശ്ശേരി ആറളക്കൽ മഞ്ഞപ്പുഴയിൽ ഉണ്ണൂലുമ്മക്കണ്ടി മിഥിലാജി(20)ന്റെ മൃതദേഹമാണ് കാണാതായ സ്ഥലത്തിന് നൂറുമീറ്റർ അകലെ കണ്ടെത്തിയത്. ഇന്നലെ സുഹൃത്തുക്കൾക്കൊപ്പം മഞ്ഞപ്പുഴയിൽ കുളിക്കുന്നതിനിടെയാണ് മിഥിലാജ് അടയൊഴുക്കിൽപ്പെട്ടത്. നരിക്കുനിയിലെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ, കൂരാച്ചുണ്ട് റെസ്‌ക്യൂ ടീം, നാട്ടുകാർ, പോലീസ് തുടങ്ങിയവർ തിരിച്ചിലിൽ പങ്കാളികളായി.