കൊണ്ടോട്ടി- കരിപ്പൂർ വിമാനതാവളത്തിൽനിന്ന് പറന്നുയർന്ന ശേഷം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കിയ ഒമാൻ എയർവേയ്‌സ് വിമാനം രാത്രി 8.15ന് തിരിച്ചുപോകും. രണ്ടു പൈലറ്റുമാരെയും അഞ്ചു ജീവനക്കാരും ഒമാനിൽനിന്ന് വന്ന വിമാനത്തിൽ എത്തിച്ചു. ഇന്ന് രാവിലെയാണ് ഡബ്യുവൈ 298(ഒ.എം.എ 298)ബോയിംങ് 737 വിമാനത്തിന്റെ തകരാർ നേരത്തെ പരിഹരിച്ചിരുന്നു.
കോഴിക്കോട്ട് നിന്ന് ഒമാനിലേക്ക് പോയ ഡബ്യുവൈ 298 വിമാനമാണ് കാലാവസ്ഥ റഡാറിലെ തകരാർ കാരണം തിരിച്ചിറക്കിയത്. പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ വിമാനത്തിന്റെ യാത്ര മുടങ്ങിയിരുന്നു.