റിയാദ് - തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റില്‍ ഉഗ്ര സ്‌ഫോടനവും അഗ്നിബാധയും. പാചക വാതക ചോര്‍ച്ചയാണ് പൊട്ടിത്തെറിക്കും തീപ്പിടിത്തത്തിനും കാരണം. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. സ്‌ഫോടനത്തിലും അഗ്നിബാധയിലും റെസ്റ്റോറന്റ് ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നു.