Sorry, you need to enable JavaScript to visit this website.

മൂന്നാം ക്ളാസ്സുകാരിക്ക് ചൂരലിന് അടി: അധ്യാപകനെതിരെ കേസ്

പ്രതീകാത്മക ചിത്രം

പത്തനംതിട്ട: ആദിവാസി വിഭാ​ഗത്തിൽപെട്ട മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയെ അധ്യാപകൻ ചൂരൽ കൊണ്ട് മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ആറൻമുള എരുമക്കാട് ഗുരുക്കൻ കുന്ന് സർക്കാർ എൽ പി സ്കൂൾ അധ്യാപകൻ ബിനോജിനെതിരെയാണ്കേസ് എടുത്തത്. ഹോംവർക്ക്എഴുതാത്തിന് അധ്യാപകൻ അടിക്കുകയായിരുന്നുവെന്ന് വിദ്യാർഥിനി ആറൻമുള പോലീസിന് മൊഴി നൽകി. . അധ്യാപകൻ ക്ലാസിലെ തറയിൽ ഇരുത്തിയതായും മൊഴിയിൽ പറയുന്നു.. കൈകൾക്ക് നല്ല വേദനയുണ്ടെന്നും ഇനി ആ സ്കൂളിൽ പഠിക്കാൻ പോകുന്നില്ലെന്നും കുട്ടി പറഞ്ഞു. പരിക്കേറ്റ കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജെ ജെ ആക്ട് പ്രകാരവും ചൂരൽ കൊണ്ട് മർദ്ദിച്ചതിന് ഐപിസി 324 പ്രകാരവുമാണ് അധ്യാപകനെതിരെ കേസ് എടുത്തത്.

Latest News