Sorry, you need to enable JavaScript to visit this website.

മസ്‌കത്ത് വിമാനം കരിപ്പൂരിൽ തിരിച്ചിറക്കി, ഇന്ധനം കത്തിച്ചുതീർക്കാൻ വട്ടമിട്ട് പറന്നത് ഒരു മണിക്കൂർ

കൊണ്ടോട്ടി- കരിപ്പൂരിൽനിന്ന് ഒമാനിലേക്ക് പുറപ്പെട്ട ഒമാൻ എയർ വിമാനം തിരിച്ചിറക്കി. കോഴിക്കോട്ട് നിന്ന് ഒമാനിലേക്ക് പോയ ഡബ്യുവൈ 298 വിമാനമാണ് കാലാവസ്ഥ റഡാറിലെ തകരാർ കാരണം തിരിച്ചിറക്കിയത്. പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ ആറു മണിക്ക് ശേഷമേ ഇനി ഈ വിമാനം പുറപ്പെടൂ. രാവിലെ 9.16നാണ് വിമാനം കോഴിക്കോട്ട് നിന്ന് പുറപ്പെട്ടത്. 162 യാത്രക്കാരാണ് ഇതിൽ ഉണ്ടായിരുന്നത്. ഇന്ധനം കത്തിച്ചുതീർക്കുന്നതിനായി വിമാനം ഒരു മണിക്കൂറോളം കരിപ്പൂരിന്റെ ആകാശത്ത് വട്ടമിട്ട് പറന്നു. തുടർന്നാണ് സുരക്ഷിതമായി ഇറക്കിയത്.
 

Latest News