വയോധികയുടെ മരണം:  പോലീസ് അന്വേഷണം തുടങ്ങി

മാനന്തവാടി-വയോധികയുടെ മരണം കൊലപാതകമെന്ന സംശയത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
തോല്‍പ്പെട്ടി നരിക്കല്ല് പുതിയപുരയില്‍ പരേതനായ തങ്കരാജുവിന്റെ ഭാര്യ സുമിത്രയുടെ(63) മരണമാണ് പോലീസ് അന്വേഷിക്കുന്നത്. ഞായറാഴ്ച രാവിലെയാണ് സുമിത്രയെ വീണുകിടക്കുന്ന നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. മകന്‍ ബാബു ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. അമ്മയെ വീട്ടില്‍ തലയടിച്ച് വീണ നിലയില്‍ കാണുകയായിരുന്നുവെന്നാണ് ബാബു പോലീസിനെ അറിയിച്ചത്. എന്നാല്‍ തലയ്ക്കുള്ള ക്ഷതവും കഴുത്തിനേറ്റ പരിക്കുമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടത്. ഇതേത്തുടര്‍ന്നു പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഡിവൈ.എസ്.പി പി.എല്‍.ഷൈജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Latest News