ചെങ്ങന്നൂർ - തോനയ്ക്കാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. പള്ളി പുതുക്കി പണിതതുമായി ബന്ധപ്പെട്ട കണക്കുകളെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. പിന്നീട് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
വരവ് ചെലവ് കണക്ക് അവതരിപ്പിക്കുന്നതിനിടെ വാക്കേറ്റവും കൈയാങ്കളിയുമുണ്ടാവുകയായിരുന്നു. നിലവിലുള്ള ഭരണസമിതി ക്രമക്കേട് കാട്ടിയെന്ന് മറുവിഭാഗം ആരോപിക്കുകയായിരുന്നു. തുടർന്ന് പരസ്പരം വാക്കേറ്റവും സംഘർഷവും ഉണ്ടാവുകയായിരുന്നു. അരമണിക്കൂറോളം സംഘർഷം നീണ്ടുനിന്നു.