Sorry, you need to enable JavaScript to visit this website.

യുവതിയുടെ പരാതിയിൽ നടപടി വൈകി; വൈക്കം പോലീസ് സ്റ്റേഷനിൽ എസ്.ഐ ഉൾപ്പെടെ നാലുപേർക്ക് കൂട്ട സ്ഥലംമാറ്റം

കോട്ടയം - വൈക്കം പോലീസ് സ്റ്റേഷനിൽ എസ്.ഐ ഉൾപ്പെടെ നാലു ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം. സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടപടിയെടുക്കാൻ വൈകിയതിനാണ് ഡി.ഐ.ജിയുടെ നടപടി. എസ്.ഐ. അജ്മൽ ഹുസൈൻ, പി.ആർ.ഒ വിനോദ്, ബിനോയ്, സാബു എന്നിവരെയാണ് സസ്‌പെന്ഡ് ചെയ്തത്.
 കേസെടുക്കാൻ വൈകി, ദുർബലമായ വകുപ്പുകൾ ഇട്ടു, പരാതി കൈപ്പറ്റിയ രസീത് നൽകിയില്ല തുടങ്ങിയ കാര്യങ്ങളിൽ പോലീസിന് വീഴ്ചയുണ്ടായെന്നാണ് വിമർശം. അതിനിടെ, പോലീസ് ഉദ്യോഗസ്ഥരെ കൂട്ടമായി സ്ഥലംമാറ്റിയ നടപടിയിൽ സേനയിൽ അസംതൃപ്തി പുകയുന്നതായും വിവരമുണ്ട്. കേസിൽ വിശദമായ അന്വേഷണത്തിനുള്ള സ്വാഭാവിക സമയം മാത്രമാണ് എടുത്തതെന്നും നടപടിക്കു വിധേയരായവർ സേനയിൽ കാര്യക്ഷമമായി ജോലി നിർവഹിച്ചവരാണെന്നും ഇവരെ പിന്തുണയ്ക്കുന്നവരർ ചൂണ്ടിക്കാട്ടുന്നു.

Latest News