കോഴിക്കോട്- ഔദ്യോഗികമായി അവധി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍. കനത്ത മഴ മൂലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എ ഗീതാ ഐഎഎസ് വ്യാജ പോസ്റ്ററുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചത് 7.45-ഓടെയായിരുന്നു എങ്കിലും ആറ് മണി മുതല്‍ തന്നെ അവധി സംബന്ധിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട് എന്നാണ് ജില്ലാ കലക്ടര്‍ അറിയിച്ചത്. സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ഇത്തരം പോസ്റ്ററുകള്‍ വ്യാജമാണ് . വ്യാജ വാര്‍ത്തയും പോസ്റ്ററുകളും പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും കലക്ടര്‍ വ്യക്തമാക്കി. ഔദ്യോഗികമായി അവധി അറിയിച്ച പോസ്റ്റിന് താഴെയായിരുന്നു കലക്ടര്‍ വ്യാജവാര്‍ത്തയ്‌ക്കെതിരെയും പ്രതികരിച്ചത്.
ജില്ലയില്‍ മഴ തുടരുന്നതിനാല്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും (ജൂലൈ 25) അവധിയാണെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകളില്‍ മാറ്റമില്ല.