മക്ക-ഇരു ഹറം കാര്യങ്ങൾക്കുള്ള ജനറൽ പ്രസിഡൻസി ചെയർമാൻ ഡോ. അബ്ദുറഹ്‌മാൻ അൽ സുദൈസിന് അസിസ്റ്റന്റായി സാറ ബിൻത് മിഖ്ബിൽ അൽ ഹൈസൂനിയെ നിയമിച്ച് മക്ക ഹറം ഇമാമും പ്രസിഡൻസി ചെയർമാനുമായ ഡോ. ശൈഖ് അബ്ദുറഹ്‌മാൻ അൽ സുദൈസ് കൽപന പുറപ്പെടുവിച്ചു. മദീന മസ്ജിദുന്നബവിയിലെ വനിത വിഭാഗത്തിന്റെ ചുമലതയും അവർക്കു തന്നെയാണ്. മസ്ജിദുന്നബവിയിലെ സന്ദർശകർക്ക് ഏറ്റവും നല്ല സേവനം നൽകുകയും സൗദി വിഷ്വൻ 2030 നോട് യോജിക്കുന്ന തരത്തിൽ പ്രസിഡൻസിയുടെ പ്രവർത്തനങ്ങൾ പുനക്രമീകരിക്കുന്നതിന്റെയും ഭാഗമായാണ് നിയമനം. സൗദി അറേബ്യ നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങൾക്കനുസൃതമായി ഹറം കാര്യ പ്രസിഡൻസിയുടെ നവീകരണ പ്രവർത്തനങ്ങൾ മുന്നോട്ടു പോകണമെങ്കിൽ തന്റെ കീഴിലുള്ള ഡിപ്പാർട്ടുമെന്റുകളുടെ സഹകരണം അവർക്ക് ആവശ്യമാണ്. ഭരണ നേതൃത്വത്തിന്റെ കാഴ്ചപ്പാടിനും ചിന്താഗതികൾക്കുമനുസരിച്ച് സൗദി വനിതകളുടെ ശാക്തീകരണം മുൻനിർത്തി സൗദി സ്ത്രീകളിലെ യോഗ്യതുള്ളവരെ അനുയോജ്യമായ സ്ഥലങ്ങളിൽ നിയിമിക്കുന്നതിന്റെ ഭാഗമായുമാണിതെന്നും ശൈഖ് സുദൈസ് പറഞ്ഞു.