തൃശൂര്‍ - തൃശൂരില്‍ പനമുക്ക് പുത്തന്‍വെട്ടുകായലിന് സമീപം ചാമക്കോളില്‍ വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പനമുക്ക് സൊസൈറ്റിക്ക് പിറകുവശം ചീക്കോടന്‍ വീട്ടില്‍ ആഷിഖിന്റെ ്(23) മൃതദേഹമാണ് കണ്ടെത്തിയത്. ഞയറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. വെള്ളം നിറഞ്ഞ പാടത്ത് വഞ്ചിയുമായി ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. വഞ്ചിയില്‍ ആഷിഖിനൊപ്പം മറ്റു രണ്ടു പേര്‍ കൂടിയുണ്ടായിരുന്നെങ്കിലും ഇവര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. ആഷിഖിനെ കണ്ടെത്താനായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.