ഇടുക്കി - ഇടുക്കി ഡെപ്യൂട്ടി തഹസില്‍ദാരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവില്‍ അബ്ദുല്‍സലാമിനെയാണ് (46) ചെറുതോണി പാറേമാവില്‍ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 20 ദിവസം മുന്‍പാണ് അബ്ദുല്‍സലാം ഇടുക്കിയിലേക്ക് ഡെപ്യൂട്ടി തഹസില്‍ദാരായി സ്ഥലം മാറിയേത്തിയത്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.