കണ്ണീര്‍ വാര്‍ത്ത് ലൂക്ക മോദ്‌റിച്. കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് പ്രസിഡന്റ് കോലിന്‍ഡ ഗ്രാബര്‍. ലൂഷ്‌നിക്കി സ്‌റ്റേഡിയത്തിലെ ദൃശ്യങ്ങള്‍ ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമേകളുടെ മനസ്സില്‍ സാ്ന്ത്വനത്തിന്റെ തേന്മഴയായി. ക്രൊയേഷ്യന്‍ ഫുട്‌ബോളിലയും രാഷ്ട്രീയത്തിലെയും നന്മ മാത്രമല്ല അതിന്റെ ഇരുണ്ട മുഖം കൂടിയാണ് ഇരുവരും പ്രസരിപ്പിക്കുന്നതെന്ന് എത്ര പേര്‍ക്കറിയാം.
ക്രൊയേഷ്യയില്‍ അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ നേരിടുകയാണ് മോദ്‌റിച്. ക്രൊയേഷ്യന്‍ ഫു്ട്‌ബോളിലെ ഏറ്റവും സ്വാധീനശക്തിയും അഴിമതി വീരനുമായ സ്ദ്രാവ്‌കൊ മാമിച്ചിനു വേണ്ടി കള്ളസാക്ഷി പറഞ്ഞുവെന്നാണ് മോദ്‌റിച്ചും ഡിഫന്റര്‍ ദേജാന്‍ ലോവ്‌റേനും നേരിടുന്ന ആരോപണം. ഇരുവരുടെയും ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട അഴിമതിക്കേസിലായിരുന്നു സംഭവം. ക്രൊയേഷ്യയുടെ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനു 10 ദിവസം മുമ്പ് മാമിച്ചിന് ക്രൊയേഷ്യന്‍ കോടതി ആറര വര്‍ഷത്തെ തടവ് വിധിച്ചു. ട്രാന്‍സ്ഫറുകളില്‍ നിന്ന് നിയമവിരുദ്ധമായി പണം തട്ടിയെന്നാണ് കേസ്.
മാമിച്ചിന് കളിക്കാരുമായി മാത്രമല്ല ബന്ധം. രാഷ്ട്രീയക്കാരും ്അയാളുടെ പോക്കറ്റിലാണ്. 2015 ല്‍ കോലിന്‍ഡ ഗ്രാബറുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമൊഴുക്കിയത് മാമിച്ചായിരുന്നു. വിജയത്തിനു ശേഷവും ്അവര്‍ പരസ്യമായി ചങ്ങാത്തം തുടര്‍ന്നു. മാമിച്ചിനെ ക്രൊയേഷ്യന്‍ പോലീസ് രഹസ്യമായി നിരീക്ഷിക്കുമ്പോഴും പ്രസിഡന്റുമായി അദ്ദേഹം ബന്ധം തുടരുകയായിരുന്നു.
ലോകകപ്പിനിടയില്‍ മോദ്‌റിച്ചിനെതിരായ കേസിനെക്കുറിച്ച് സംസാരിക്കില്ലെന്ന കര്‍ശന നിലപാടിലായിരുന്നു ക്രൊയേഷ്യന്‍ ക്യാമ്പ്. ലോകകപ്പില്‍ ടീമിന്റെ മുന്നേറ്റം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കോലിന്‍ഡ ഗ്രാബര്‍ റഷ്യയിലേക്ക് പറന്നെത്തുകയും ചെയ്തു. ചിരിക്കുന്ന മുഖങ്ങള്‍ കൊണ്ട്, തോല്‍വിയുടെ കണ്ണീര്‍ കൊണ്ട് അവര്‍ മായ്ക്കാന്‍ ശ്രമിക്കുന്നത് ക്രൊയേഷ്യന്‍ ഫുട്‌ബോളിലെയും രാഷ്ട്രീയത്തിലെയും ഇരുണ്ട അധ്യായങ്ങള്‍ കൂടിയാണ്. വെള്ളിവെളിച്ചം മായുമ്പോള്‍ നീതി അവരെ തേടിയെത്തുമെന്ന് പ്രതീക്ഷിക്കാം.