കോഴിക്കോട്: മുജാഹിദ് നേതാവും പണ്ഡിതനുമായ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി (75) അന്തരിച്ചു. മലപ്പുറം ജില്ലയിലെ താനൂർ പുത്തൻ തെരുവിലെ വീട്ടിലായിരുന്നു അന്ത്യം. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരുമായി ചേർന്ന് ഖുർആൻ വിവർത്തനം ചെയ്തിരുന്നു. ദീര്‍ഘകാലം ശബാബ് വാരികയുടെ പത്രാധിപരായിരുന്നു. 1944 സെപ്റ്റംബർ 8 നു മലപ്പുറം ജില്ലയിലെ ചെറിയമുണ്ടം ഗ്രാമത്തിൽ ജനനം. മുത്താണിക്കാട്ട് ഹൈദർ മുസ്‌ലിയാർ പിതാവും ആയിശുമ്മ മാതാവുമാണ്.
സ്‌കൂൾ പഠന ശേഷം പറവന്നൂർ, ചെറിയമുണ്ടം, തലക്കടത്തൂർ, കോരങ്ങത്ത്, നടുവിലങ്ങാടി, പൊന്മുണ്ടം, വളവന്നൂർ, എന്നിവിടങ്ങളിൽ ദര്‌സു പഠനം നടത്തി. ശേഷം അഴീകോട് ഇർഷാദുൽ മുസ്‌ലിമീൻ അറബിക് കോളേജിലും പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിലും ഉപരിപഠനം നടത്തി. വളവന്നൂർ അൻസാർ അറബിക് കോളേജ്, പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ്, ജാമിയ സലഫിയ്യ എന്നിവിടങ്ങളിലും പടിഞ്ഞാറക്കര, ബി പി അങ്ങാടി, പൊന്മുണ്ടം സ്‌കൂളുകളിലും അധ്യാപനം നടത്തി സ്വയം വിരമിച്ചു. പത്തന്ബാട് സൈനബയാണ് ഭാര്യ. ഡോ. അമീൻ, അഹ്മെദ് നജീബ്, ഖദീജ, സൽമ, അനീസ, മുനീർ, ജൌഹറ എന്നിവർ മക്കളാണ്.
ഖബറടക്കം താനൂര്‍ കെ.പുരം ജുമാ മസ്ജിദില്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കുമെന്ന് കുടുംബം അറിയിച്ചു.