താമരശേരി- കോഴിക്കോട് താമരശേരിയില്‍ രണ്ടു കുട്ടികള്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. കോരങ്ങാട് വട്ടക്കുരു അബ്ദുല്‍ ജലീലിന്റെ മക്കളായ മുഹമ്മദ് ആദി (13), മുഹമ്മദ് ആഷിര്‍ (7) എന്നിവരാണ് മരിച്ചത്. ട്യൂഷനു പോകുന്ന വീടിനു സമീപത്ത് കക്കൂസ് നിര്‍മാണത്തിനു വേണ്ടി കുഴിച്ച കുഴിയിലാണ് കുട്ടികള്‍ വീണത്.
ഇതില്‍ വെള്ളം കെട്ടി നില്‍ക്കുകയായിരുന്നു. ട്യൂഷനു പോയ കുട്ടികള്‍ ടീച്ചറുടെ അടുത്ത് എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിന് ഒടുവിലാണ് വെള്ളക്കെട്ടില്‍ ഇരുവരെയും കണ്ടെത്തിയത്. കുഴിയുടെ കരയില്‍ ചെരിപ്പും പുസ്തകവും കണ്ടതിനെ തുടര്‍ന്ന് തിരയുകയായിരുന്നു.