തിരുവനന്തപുരം - തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നും പറന്നുയർന്ന എയർ ഇന്ത്യ ദുബൈ വിമാന സർവീസ് രണ്ടേമുക്കാൽ മണിക്കൂറിനുശേഷം അടിയന്തിരമായി തിരിച്ചിറക്കി. സാങ്കേതിക തകരാറാണ് വിമാനം തിരിച്ചിറക്കാൻ ഇടയാക്കിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വൈകുന്നേരം നാലുമണിയോടെയാണ് തിരുവനന്തപുരത്തുതന്നെ തിരിച്ചിറക്കിയത്. വിമാനത്തിന്റെ എ.സിയിലാണ് തകരാർ കണ്ടെത്തിയത്.
യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും ഇവരെ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ തന്നെ മറ്റൊരു വിമാനത്തിൽ ദുബൈയിലേക്ക് കൊണ്ടുപോകുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.