കുവൈത്ത് സിറ്റി - അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ഒപ്പുവെച്ച ഫുട്‌ബോള്‍ കുത്തിക്കീറി കുവൈത്ത് എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍. പന്തിനകത്ത് എന്തെങ്കിലും നിരോധിത വസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് ഉദ്യോഗസ്ഥര്‍ ഫുട്‌ബോള്‍ കുത്തിക്കീറിയത്. 700 യൂറോ നല്‍കിയാണ് വിദേശത്തുനിന്ന് കുവൈത്തി പൗരന്‍ മറഡോണ ഒപ്പുവെച്ച പന്ത് വാങ്ങിയത്.
കുത്തിക്കീറിയ പന്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പങ്കുവെച്ചു. സംഭവത്തില്‍ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ ഖേദം പ്രകടിപ്പിച്ചു. കുറച്ചുകൂടി മികച്ച നിലയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന് പെരുമാറാമായിരുന്നു. കാറ്റ് അഴിച്ചുവിട്ട ശേഷം ഫുട്‌ബോള്‍ ഞെക്കിനോക്കിയാല്‍ അകത്തു വല്ലതും ഒളിപ്പിച്ചിട്ടുണ്ടെങ്കില്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുമെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കളില്‍ ഒരാള്‍ പറഞ്ഞു.