ഇടുക്കി - ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്. പെൺകുട്ടിയുമായുള്ള പരിചയം മുതലെടുത്ത് രണ്ടുവർഷമായി പ്രതി പല തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായാണ് പോലീസിന് ലഭിച്ച വിവരം. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്നും കഞ്ഞിക്കുഴി പോലീസ് പറഞ്ഞു.
സ്‌കൂളിലെ കൗൺസലിംഗിനിടെയാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. തുടർന്ന് സ്‌കൂൾ അധികൃതർ ഇടുക്കി വനിത പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.