Sorry, you need to enable JavaScript to visit this website.

നഗരസഭ മുന്‍ കൗണ്‍സിലറായ വീട്ടമ്മയെ ആറ്റില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം - പുനലൂരില്‍ നഗരസഭ മുന്‍ കൗണ്‍സിലറായ വീട്ടമ്മയെ കല്ലടയാറ്റില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തി. സിന്ധു ഉദയകുമാര്‍ ആണ് ആറ്റില്‍ ചാടി മരിച്ചത്. മൃതദേഹം കല്ലടയാറ്റില്‍ മൂക്കടവ് ഭാഗത്തു നിന്നും കണ്ടെത്തി. സാമ്പത്തിക ഇടപാട് സംബന്ധിച്ച് പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നു. സ്വര്‍ണാഭരണങ്ങളും പണവും എടിഎം കാര്‍ഡും വീട്ടുകാരെ ഏല്‍പ്പിച്ച ശേഷമായിരുന്നു ആത്മഹത്യ. സിന്ധുവും സുഹൃത്തുകളും തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ടു നഗരസഭയിലെ ഒരു ജീവനക്കാരിയുമായി സിന്ധു കഴിഞ്ഞ ദിവസം തര്‍ക്കവും വാക്കേറ്റവും ഉണ്ടായിരുന്നു. ഇതിനു ശേഷമാണു കല്ലടയറ്റിലേക്കു ചാടിയതെന്ന് ഭര്‍ത്താവ് ഉദയകുമാര്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സ് സംഘമാണ് പുഴയില്‍ നിന്നും മൃതദേഹം കണ്ടെടുത്തത്.

 

Latest News