ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച വിനായകനെതിരെ കേസെടുത്തു

കൊച്ചി- അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പോലീസ് കേസെടുത്തു. എറണാകുളം നോര്‍ത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

ഫേസ്്ബുക് ലൈവിലെത്തിയാണ് വിനായകന്‍ ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് സംസാരിച്ചത്. ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്നു കാണിച്ച് എറണാകുളം ഡി. സി. സി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവയടക്കം ഒന്നിലധികം പരാതികള്‍ എറണാകുളം അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയുരുന്നു.

ഉമ്മന്‍ചാണ്ടിക്കെതിരെ സംസാരിച്ചതോടെ വിനായകനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പിന്നാലെ വിനായകന്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. 

Latest News