അറാർ - ഭക്ഷ്യവസ്തുക്കൾക്കിടയിലൂടെ പൂച്ച സൈ്വര വിഹാരം നടത്തിയതിന് ഉത്തര അതിർത്തി പ്രവിശ്യ നഗരസഭ റെസ്റ്റോറന്റ് അടപ്പിച്ചു. റെസ്റ്റോറന്റിൽ ഭക്ഷ്യവസ്തുക്കൾക്കിടയിലൂടെ പൂച്ച നടക്കുന്നത് കണ്ട സൗദി പൗരൻ നഗരസഭക്ക് പരാതി നൽകുകയായിരുന്നു. ഉടൻ തന്നെ സ്ഥാപനത്തിൽ പരിശോധന നടത്തിയ നഗരസഭാധികൃതർ റെസ്റ്റോറന്റ് അടപ്പിക്കുകയും പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുകയുമായിരുന്നു.