മലപ്പുറം- കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സഹോദരിയും കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും കോട്ടക്കലിൽ ചികിത്സക്കെത്തുന്നു. പതിനഞ്ചു ദിവസത്തെ ആയുർവേദ ചികിത്സക്കായാണ് ഇരുവരും കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ എത്തുന്നത്. ഇന്ന് ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ശേഷം രാഹുൽ ഗാന്ധി കോട്ടക്കലിലേക്ക് വരും. പ്രിയങ്ക ഗാന്ധിയും അടുത്ത ദിവസം കോട്ടക്കലിൽ എത്തും.