തായിഫ് - സന്ദർശകർക്ക് നവ്യാനുഭവമായി തായിഫ് അൽശഫയിലെ കൺട്രിസൈഡ് റിസോർട്ടിലെ സെന്റ് പാർക്കിൽ തൂക്കുപാലം ഉദ്ഘാടനം ചെയ്തു. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുഴുവൻ സുരക്ഷാ സംവിധാനങ്ങളും തൂക്കുപാലത്തിൽ ഒരുക്കിയിട്ടുണ്ട്. പാർക്കിലേക്ക് ഫാമിലികൾക്ക് 20 റിയാലാണ് ടിക്കറ്റ് നിരക്ക്. തൂക്കുപാലത്തിൽ കയറാൻ ഒരാൾക്ക് 25 റിയാൽ തോതിൽ ടിക്കറ്റ് നിരക്ക് നൽകണം. തൂക്കുപാലത്തിലൂടെ സന്ദർശകർ കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തൂക്കുപാലത്തിലൂടെ സഞ്ചരിച്ച് പാർക്കിന്റെ മനോഹരദൃശ്യം സന്ദർശകർക്ക് ആസ്വദിക്കാൻ കഴിയും.
— مقاطع فيديو (@MaiHegazy542592) July 19, 2023