തിരുവനന്തപുരം- പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഓഗസ്റ്റ് ഏഴു മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ജനുവരി 23ന് ആരംഭിച്ചത്. ഫെബ്രുവരി മൂന്നിന് മന്ത്രി കെ. എന്‍. ബാലഗോപാല്‍ മൂന്നാമത്തെ ബജറ്റ് അവതരിപ്പിച്ചു. മാര്‍ച്ച് 30 വരെ നിശ്ചയിച്ചിരുന്ന സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് 21ന് അവസാനിപ്പിക്കുകയായിരുന്നു.
അടുത്ത സമ്മേളനത്തിന്റെ ആദ്യദിനം 53 വര്‍ഷമായി നിയമസഭയില്‍ സജീവസാന്നിധ്യവും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് ചരമോപചാരം അര്‍പ്പിച്ച് സഭ പിരിയും.