കൊച്ചി - പി വി അന്‍വര്‍ എം എല്‍ എയുടെ കൈവശമുള്ള മിച്ചഭൂമി ഒഴിപ്പിക്കുന്നത് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറിന് ഹൈക്കോടതി ഒക്ടോബര്‍ 18 വരെ സമയം അനുവദിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. മലപ്പുറം ജില്ലാ വിവരാവകാശ പ്രവര്‍ത്തക കൂട്ടായ്മ കോ-ഓര്‍ഡിനേറ്റര്‍ കെ വി ഷാജി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. മിച്ചഭൂമി കൈവശം വെച്ചെന്ന പരാതിയില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ 2021ലും 2022ലും ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.