കൊച്ചി - മറുനാടന്‍ മലയാളി ന്യൂസ് പോര്‍ട്ടല്‍ ഉടമ ഷാജന്‍ സ്‌കറിയയെ അകാരണമായി അറസ്റ്റ് ചെയ്യരുതെന്നും ചോദ്യം ചെയ്യുന്നതിന് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്നുണ്ടെങ്കില്‍ പൊലീസ് പത്ത് ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. തനിക്കെതിരെ പൊലീസ് അകാരണമായി കേസ് രജിസ്റ്റര്‍ ചെയ്യുന്നുവെന്നും നോട്ടീസ് നല്‍കാതെ അറസ്റ്റിലേക്ക് കടക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഷാജന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.