Sorry, you need to enable JavaScript to visit this website.

കേരളത്തിൽ പ്ലസ് വൺ പ്രവേശനത്തിന് ഒരു അവസരം കൂടി; ഇന്നും നാളെയും അപേക്ഷിക്കാം

തിരുവനന്തപുരം - സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശത്തിന് ഇതുവരെ അപേക്ഷിക്കാത്തവർക്ക് ഒരു അവസരം കൂടി നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനം. ഇതനുസരിച്ച് ഇതുവരെയും പ്ലസ് വണ്ണിന് അപേക്ഷ നൽകാത്തവർക്കും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും തെറ്റായ അപേക്ഷ നൽകിയതുമൂലം അലോട്ട്‌മെന്റിൽ ഇടം ലഭിക്കാത്തവർക്കും വീണ്ടും അപേക്ഷിക്കാനാവും. 
 ബുധനാഴ്ച രാവിലെ 10 മുതൽ വ്യാഴാഴ്ച വൈകിട്ട് നാല് വരെ പ്രവേശത്തിനുള്ള ഏകജാലക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു. ഓരോ സ്‌കൂളുകളിലെയും സീറ്റ് ഒഴിവുകൾ ഇന്ന് രാവിലെ ഒൻപത് മുതൽ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇതനുസരിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇന്നും നാളെയും ലഭിക്കുന്ന അപേക്ഷകൾ കൂടി പരിഗണിച്ചായിരിക്കും സപ്ലിമെന്ററി ഘട്ടത്തിലെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർക്കും പ്രവേശനം നേടിയ ശേഷം റദ്ദാക്കുകയോ ടി.സി വാങ്ങുകയോ ചെയ്തവർക്കും ഇനി അപേക്ഷിക്കാനാകില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കി. 

Latest News