Sorry, you need to enable JavaScript to visit this website.

വായ്പയെടുത്ത പണം തിരിച്ചടക്കാന്‍ ഫിനാന്‍സ് കമ്പനി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു

പാലക്കാട് - വായ്പയെടുത്ത പണം തിരിച്ചടക്കാത്തതിനാല്‍ മൈക്രോ ഫിനാന്‍സുകാരുടെ ഭീഷണിയെ തുടര്‍ന്ന് ചിറ്റൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ വാല്‍മുട്ടി സ്വദേശി ജയകൃഷ്ണനാണ് മരിച്ചത്. ചിറ്റൂരില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ജയകൃഷ്ണന്‍ വായപയെടുത്തിരുന്നു. എന്നാല്‍ വായ്പാ അടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഫിനാന്‍സ് കമ്പനിക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇതിന്റെ മനോവിഷമത്തിലാണ് ജയകൃഷ്ണന്‍ ആത്മഹത്യ ചെയതതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മൈക്രോ ഫിനാന്‍സുകാര്‍ക്ക് പണം നല്‍കുന്നതിനായി ഭാര്യ സഹോദരന്മാരെ ജയകൃഷ്ണന്‍ ബന്ധപ്പെടിരുന്നു. ഇവര്‍ പണവുമായി വീട്ടിലെത്തിയപ്പോഴാണ് ജയകൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പരാതിയെ തുടര്‍ന്ന് ഫിനാന്‍സ് കമ്പനിയുടെ ശാഖ പോലീസ് ഇടപെട്ട് അടപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

 

Latest News