Sorry, you need to enable JavaScript to visit this website.

സ്‌കൂള്‍ വിദ്യാര്‍ഥിയെ കുത്തിയ യുവാക്കള്‍ പിടിയില്‍

കൊച്ചി- കണ്ണമാലി പുത്തന്‍ത്തോട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി ചെല്ലാനം മാവിന്‍ച്ചോട് സ്വദേശി അനോഗ് ഫ്രാന്‍സിസിനെ കുത്തിയ കേസ്സില്‍ പള്ളിത്തോട് സ്വദേശികളായ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. 

പള്ളിത്തോട് സ്വദേശികളായ പുന്നക്കല്‍ വീട്ടില്‍ അമലേഷ് (19), പുത്തന്‍പുരക്കല്‍ വീട്ടില്‍ ആഷ്ബിന്‍ (18) എന്നിവരെയാണ് മട്ടാഞ്ചേരി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ആര്‍ മനോജിന്റെ നേതൃത്വത്തില്‍ കണ്ണമാലി പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് എസ് നാബ്, ഇന്‍സ്‌പെക്ടര്‍ നവീന്‍ എസ്, എ എസ് ഐമാരായ ഫ്രാന്‍സിസ്, സുനില്‍ കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രൂപേഷ് ലാജോണ്‍, അഭിലാഷ് സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ്, മുജീബ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

Latest News