Sorry, you need to enable JavaScript to visit this website.

ആശുപത്രി ശുചിമുറിയിൽ ഒളിക്യാമറ; പെൺകുട്ടിയുടെ ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ

കോട്ടയം-മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യം പകര്‍ത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. ഇടുക്കി കൊന്നത്തടി ചിന്നാര്‍ നിരപ്പ് ഭാഗത്ത് മുണ്ടിച്ചിറ വീട്ടില്‍ സെബാസ്റ്റ്യന്‍ ജോസഫ് (23) എന്നയാളെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കുളിമുറിയില്‍ ഒളിക്യാമറ കണ്ട് പെണ്‍കുട്ടി ബഹളം വെക്കുകയായിരുന്നു.  വിവരമറിഞ്ഞ് ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഹോട്ടല്‍ ജോലിക്കാരനായ ഇയാള്‍ സുഹൃത്തിന്റെ ചികിത്സക്കായാണ് ആശുപത്രിയില്‍ എത്തിയത്. ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്എച്ച്ഒ ഷിജി കെ, എസ്‌ഐ പ്രദീപ് ലാല്‍, മാര്‍ട്ടിന്‍ അലക്‌സ്, സിപിഒമാരായ ജസ്റ്റിന്‍ ജോയ്, ബാബു മാത്യു എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest News