റിയാദ്- നജ്‌റാനു നേരെ യെമനിൽനിന്ന് ഹൂത്തി മിലീഷ്യകളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമം. ഇന്നലെ ഉച്ചക്ക് 12.52 നാണ് യെമനിലെ സഅ്ദയിൽനിന്ന് മിസൈൽ തൊടുത്തുവിട്ടത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സൗദി സൈന്യം മിസൈൽ തകർത്തു. മിസൈൽ ഭാഗങ്ങൾ പതിച്ച് ആർക്കും പരിക്കില്ലെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു.