തിരുവനന്തപുരം- 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ജൂലൈ 19ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റിലെ പി. ആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും.
ഇത്തവണ 154 ചിത്രങ്ങളാണ് മത്സരരംഗത്തുള്ളത്. സിനിമകളുടെ എണ്ണം കൂടുതലായതിനാല്‍ ത്രിതല ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്.
സൗദി വെള്ളയ്ക്ക, അറിയിപ്പ്, ഇലവീഴാ പൂഞ്ചിറ, ജയ ജയ ജയ ഹേ എന്നിവ മികച്ച ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ക്കുള്ള പരിഗണനയിലുണ്ട്. മികച്ച നടനുള്ള അവാര്‍ഡിന് മമ്മൂട്ടിയും കുഞ്ചാക്കോ ബോബനുമാണ് രംഗത്തുള്ളത്. നന്‍പകല്‍ നേരത്ത് മയക്കം, പുഴു, റോഷാക്ക് എന്നീ സിനിമകളിലെ മമ്മൂട്ടിയുടെ പ്രകടനത്തിന് മുന്‍തൂക്കം നല്‍കുമ്പോള്‍ ന്നാ താന്‍ കേസ്‌കൊട്, അറിയിപ്പ്, പട എന്നീ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റെ പ്രകടനം വിലയിരുത്തുന്നത്.