Sorry, you need to enable JavaScript to visit this website.

ഏകവ്യക്തി നിയമം നടപ്പാക്കേണ്ടത് ചർച്ചയിലൂടെയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

കണ്ണൂർ -  ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കേണ്ടതല്ല, മറിച്ച് ബന്ധപ്പെട്ട എല്ലാവരുമായും വിശദമായ ചർച്ച നടത്തിയും അവരവരുടെ ആശങ്കകൾ പരിഹരിച്ചും ആദ്യം അഭിപ്രായ ഏകീകരണത്തിലെത്തുകയാണ് വേണ്ടതെന്നും
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരള കോൺഗ്രസ് (എം) ജില്ലാ നേതൃ സമ്മേളനം ജില്ലാ കമ്മറ്റി ഓഫിസായ പി.ടി.ചാക്കോ മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന യൂണിഫോം സിവിൽ കോഡിന്റെ കരട് ഇതുവരെ പ്രസിദ്ധിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ നടപടി അപലനീയമാണ്. രാജ്യത്ത് ഓരോ മതത്തിന്റെയും വിശ്വാ സങ്ങൾക്കും ആചാരങ്ങൾക്കും വിലകൽപ്പിക്കുന്ന പാരമ്പര്യമാണ് നമുക്കുള്ളത്.  ജാതിയും ഉപജാതിയുമായി മുന്നൂറോളം വിഭാഗങ്ങളുള്ള രാജ്യത്ത് യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കുക എന്നത് അസാധ്യമാണ്.
രാജ്യത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക മേഖലയിലെ തകർച്ച തുടങ്ങി മണിപ്പൂർ കലാപം പോലും കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയം രാജ്യത്തിന് ആപത്താണ്. - മന്ത്രി പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. ഹൈപവർ കമ്മറ്റിയംഗ ങ്ങളായ ജോയിസ് പുത്തൻ പുര, മാത്യു കുന്നപ്പള്ളി, സംഷാർ മാത്യു കാരിത്താങ്കൽ സ്ഥാന ജനറൽ സെക്രട്ടറി സിജി കുറ്റിയാനിമറ്റം, സംസ്ഥാ ന സെക്രട്ടറിയേറ്റ് അംഗം ജോബിച്ചൻ മൈലാടൂർ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ തോമസ് മാല, ബിനു മണ്ഡപം, ജില്ലാ ജനറൽ സെകട്ടറിമാരായ വി വി സേവി, സി ജെ ജോൺ, സി എം ജോർജ്, മാത്യു പുളിക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.

Latest News