മലപ്പുറം- സമസ്ത സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്ല്യാരുടെ ജേഷ്ട സഹോദരൻ പനങ്ങാങ്ങര മേകുളമ്പ് മണ്ണാൻ തൊടി മൊയ്തുണ്ണി ഹാജി(82)നിര്യാതനായി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന്പനങ്ങാങ്ങര മേകുളമ്പ് മഹല്ല് ഖബർസ്ഥാനിൽ. പനങ്ങാങ്ങര മണ്ണാൻ തൊടി അലവി കുട്ടി മുസ്ലിയാരുടെ മകനാണ്. സമസ്ത കേരള ഇസ്ലാമത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രടറി എം.ടി. അബ്ദുല്ല മുസ്ലിയാർ, മുഹമ്മദലി ഹാജി, സൈത് ഹാജി , ഖദീജ ഹജ്ജുമ്മ, പരേതയായ ഫാതിമകുട്ടി ഹജ്ജുമ്മ എന്നിവർ സഹോദരങ്ങളാണ്. ഭാര്യ: കുഞ്ഞീമ. മക്കൾ: കുഞ്ഞി മുഹമ്മദ് (റിയാദ്). ഹൈദരലി (മക്ക)ഫാതിമ, റാബിയ,ഹഫ്‌സത്,ഹസീന. മരുമക്കൾ:പരേതനായ അബൂബക്കർ മുസ്ലിയാർ (മീനാർകുഴി ),ഉമർ മുസ്ലിയാർ (തൂത ),ഹനീഫ കാചിനിക്കാട്,സൽമാൻ മുസ്ലിയാർ(പടപ്പറമ്പ്), മൈമൂന പടപ്പറമ്പ്,ഹഫ്‌സത്ത് പാങ്ങ്.