കൊല്ലം - കൊല്ലം ചിതറ സൊസൈറ്റി മുക്കില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് സംശയം. അഭിലാഷ് ഭവനില്‍ ആദര്‍ശ് (21) ആണ് മരിച്ചത്. വീടിനുളളില്‍ അടുക്കളയോട് ചേര്‍ന്നുളള മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആദര്‍ശിനെ കൊലപ്പെടുത്തിയാണെന്ന സംശയത്തില്‍ ആദര്‍ശിന്റെ മാതാപിതാക്കളെയും സഹോദരനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴുത്ത് മുറുക്കി കൊലപ്പെടുത്തിയതാണെന്നാണ് സംശയിക്കുന്നത്. ഫോറന്‍സിക്ക് വിഭാഗവും വിരല്‍ അടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മരിച്ച ആദര്‍ശ് ഇന്നലെ മദ്യപിച്ച് അടുത്ത വീട്ടിലെത്തി ബഹളം വച്ചിരുന്നു. പിന്നീട് സ്വന്തം വീട്ടിലെത്തിയും ആദര്‍ശ് വഴക്കിട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.