Sorry, you need to enable JavaScript to visit this website.

റിയാദിൽ ഏഴംഗ മയക്കുമരുന്ന് കടത്ത് സംഘം അറസ്റ്റിൽ

റിയാദ് - ഏഴംഗ മയക്കുമരുന്ന് കടത്ത് സംഘത്തെ അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ അറിയിച്ചു. നിയമാനുസൃത ഇഖാമകളിൽ രാജ്യത്ത് കഴിയുന്ന അഞ്ചു സുഡാനികളും ഒരു പാക്കിസ്ഥാനിയും ഒരു സിറിയക്കാരനുമാണ് അറസ്റ്റിലായത്. ട്രക്കിന്റെ ബോഡിയിൽ ഒളിപ്പിച്ച് 1,55,878 ലഹരി ഗുളികകൾ കടത്താനുള്ള ശ്രമം ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ വിഫലമാക്കുകയായിരുന്നു. തുടർന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ചാണ് മയക്കുമരുന്ന് കടത്തിന് പിന്നിൽ പ്രവർത്തിച്ച സംഘത്തെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ അറിയിച്ചു.
 

Latest News