യാമ്പു- തനിമ 'ഹജ് ഖാഫില'യിൽ ഈ വർഷം യാമ്പുവിൽ നിന്ന് ഹജ് നിർവഹിച്ചവർക്ക് സ്വീകരണവും തീർഥാടകർക്ക് മഹത്തായ സേവനം ചെയ്ത യാമ്പുവിലെ തനിമ ഹജ് വളണ്ടിയർമാർക്ക് ആദരവും നൽകി. ടൊയോട്ട തനിമ ഹാളിൽ നടന്ന പരിപാടിയിൽ തനിമ യാമ്പു, മദീന സോൺ ആക്ടിംഗ് പ്രസിഡന്റ് സലീം വേങ്ങര അധ്യക്ഷത വഹിച്ചു.
ഹാജിമാർ അവരുടെ ഹജ് അനുഭവങ്ങളും ഹജ് വളണ്ടിയർമാർ അവരുടെ ത്യാഗപൂർണമായ തീർഥാടക സേവന അനുഭവങ്ങളും യോഗത്തിൽ പങ്കുവെച്ചു. സോണൽ സെക്രട്ടറി അബ്ബാസ് എടക്കര, ഇല്യാസ് വേങ്ങൂർ, തൗഫീഖ് മമ്പാട്, റിയാസ്, അസ്‌കർ, നജ്മുദ്ദീൻ, മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. തനിമ വെസ്‌റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷയിൽ യാമ്പു മേഖലയിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ ശരീഫ് മുക്കത്തിനുള്ള തനിമയുടെ ഉപഹാരം ചടങ്ങിൽ സലീം വേങ്ങര സമ്മാനിച്ചു. തൗഫീഖ് മമ്പാട് ഖിറാഅത്ത് നടത്തി. ഷൗക്കത്ത് എടക്കര, മുനീർ കോഴിക്കോട്, ഫൈസൽ കോയമ്പത്തൂർ, നസീഫ് മാറഞ്ചേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.