തിരുവനന്തപുരം - നരേന്ദ്രമോഡി സര്‍ക്കാര്‍ സഹായിച്ചാല്‍ തിരിച്ചും സഹായിക്കാമെന്ന് ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ.യൂജിന്‍ പെരേര വാഗ്ദാനം നല്‍കിയതായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍. ബി ജെ പിക്ക് അവസരം നല്‍കിയാല്‍ തീരദേശത്ത് മാറ്റം കൊണ്ടുവരുമെന്ന് സഭയും മല്‍സ്യത്തൊഴിലാളികളും മനസിലാക്കിയെന്നും ശക്തമായ ആശയ വിനിമയം ലത്തീന്‍ സഭയുമായി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുതലപ്പൊഴിയില്‍ രാഷ്ട്രീയം കളിച്ചത് ഇടത്, വലത് മുന്നണികളാണ്. മുതലപ്പൊഴിയില്‍ ബി ജെ പിക്ക് രാഷ്ട്രീയമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം കേന്ദ്ര പ്രതിനിധികളുടെ മുതലപ്പൊഴി സന്ദര്‍ശനം സ്വാഗതാര്‍ഹമാണെന്ന് ഫാ.യൂജിന്‍ പെരേര പറഞ്ഞു. സന്ദര്‍ശനം നേരത്തെ നടത്താമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.