Sorry, you need to enable JavaScript to visit this website.

അബ്ദുൽ റസാഖിന്റെ  മൃതദേഹം ജിദ്ദയിൽ ഖബറടക്കി

ജിദ്ദ- അപകടത്തിൽ പരിക്കേറ്റ് കഴിഞ്ഞ ദിവസം ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ മരിച്ച വടക്കാങ്ങര തടത്തിലക്കുണ്ട് മേലേ വിളക്കത്തിൽ അബ്ദുൽ റസാഖ് എന്ന കുഞ്ഞിപ്പയുടെ മൃതദേഹം ജിദ്ദയിൽ ഖബറടക്കി. റുവൈസ് ഹയിൽ സ്ട്രീറ്റിലെ മസ്ജിദ് മലിക് അബ്ദുൽ അസീസിൽ ഇന്നലെ അസർ നമസ്‌കാരത്തോടനുബന്ധിച്ച് നടന്ന മയ്യിത്ത് നമസ്‌കാരത്തിനു ശേഷം റുവൈസ് മഖ്ബറയിലായിരുന്നു ഖബറടക്കം.  
റിയാദിൽ നിന്നും സഹോദരൻ ഇബ്രാഹിം, അബഹയിൽ നിന്നും സഹോദരൻ സൈനുദ്ദീൻ, പിതൃ സഹോദര പുത്രന്മാരായ എം.വി. മുഹമ്മദ് എന്ന നാണി, ശിഹാബ്, സഹോദരീ പുത്രൻ റാഫി, ജിദ്ദയിലുള്ള എം.വി. ഹുസൈൻ എന്ന കുഞ്ഞിമാൻ, ഗദ്ദാഫി വടക്കാങ്ങര, അറക്കൽ കുഞ്ഞിമുഹമ്മദ്, റസാഖ്, അമ്പലക്കുത്ത് ഗഫൂർ തുടങ്ങി സുഹൃത്തുക്കളും നാട്ടുകാരുമായി നിരവധി ആളുകൾ മയ്യിത്ത് നമസ്‌കാരത്തിലും ഖബറടക്കത്തിലും പങ്കെടുത്തു.
25 വർഷമായി അബഹയിൽ ഹാർഡ്‌വെയർ കട നടത്തിയ റസാഖിന്റെ ആകസ്മിക വിയോഗം അബഹ മലയാളികളെയും അതീവ ദുഃഖത്തിലാഴ്ത്തി. ഉംറ കഴിഞ്ഞ് അബഹയിലേക്ക് മടങ്ങവേ ഖുൻഫുദയിലുണ്ടായ അപകടത്തിലാണ് അബ്ദുൽ റസാഖിന് പരിക്കേൽക്കുന്നത്.

ജിദ്ദ ഉംറ കഴിഞ്ഞ് അബഹയിലേക്ക് മടങ്ങവേ, ഖുൻഫുദക്കടുത്തുണ്ടായ വാഹനാപകടത്തിലാണ് ഗുരുതര പരിക്കേറ്റ് ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 
അപകടം പറ്റിയതുമുതൽ അബോധാവസ്ഥയിൽ കഴിഞ്ഞ കുഞ്ഞിപ്പയുടെ നില കഴിഞ്ഞ രാത്രി അതീവ ഗുരുതരമാകുകയായിരുന്നു. ഇന്നലെ പുലർച്ചെ ആറു മണിയോടെയാണ് അന്ത്യം.
വടക്കാങ്ങര തടത്തിലക്കുണ്ട് പരേതനായ മേലേവിളക്കത്തിൽ (ചെന്തരത്തിയിൽ) ഹംസ ഹാജിയുടെ മകനാണ്.  ഭാര്യ വേങ്ങശ്ശേരി സിൽബിയയും മക്കളും ദീർഘകാലം അബഹയിലുണ്ടായിരുന്നു. മക്കൾ: മുസ്തഫ (പ്ലസ് ടു വിദ്യാർത്ഥി അങ്ങാടിപ്പുറം), മുത്തുമോൾ (മലപ്പുറം മഅദിൻ സ്‌കൂൾ), ഹംസ. മാതാവ്: ആമിന. സഹോദരങ്ങൾ: സുബൈദ പെരിന്താറ്റിരി, ഇബ്രാഹിം എന്ന നാണി (റിയാദ്), സൈനുദ്ദീൻ (അബഹ). 
ഒരു വർഷം മുമ്പ് അബഹയിലുണ്ടായ അപകടത്തിൽ കുഞ്ഞിപ്പയുടെ സഹോദരിപുത്രി മരണപ്പെട്ടിരുന്നു.
 

Latest News