കൊച്ചി - കാലടി സര്‍വകലാശാലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെ എസ് യു പ്രവര്‍ത്തകരെ പോലീസ് സ്റ്റേഷനില്‍ നിന്ന് മോചിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കെതിരെ കേസെടുത്തു. അങ്കമാലി എം എല്‍ എ റോജി എം ജോണ്‍, ചാലക്കുടി എം എല്‍ എ സനീഷ് കുമാര്‍ എന്നിവര്‍ക്കെതിരെ കാലടി പൊലീസാണ് കേസെടുത്തത്. സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയതിനാണ് കേസ്. ഇന്നലെ അറസ്റ്റ് ചെയ്ത കെ എസ് യു പ്രവര്‍ത്തകരെ റോജി എം ജോണ്‍ ലോക്കപ്പ് തുറന്ന് പുറത്തിറക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.