Sorry, you need to enable JavaScript to visit this website.

കേരളത്തിൽ യുവാക്കളുടെ ഇടയിൽ എയ്ഡ്‌സ് രോഗം കൂടുന്നു, കൊച്ചി ഒന്നാമത്, മലപ്പുറത്ത് ആറിരട്ടി വർധന

തിരുവനന്തപുരം- കേരളത്തിൽ യുവാക്കളിൽ എയ്ഡ്‌സ് രോഗം കൂടുന്നതായി റിപ്പോർട്ട്. ഈ വർഷം കേരളത്തിൽ 360 യുവാക്കൾക്കാണ് പുതുതായി എയ്ഡ്‌സ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്താണ്. 
2017- 18 വർഷത്തിൽ 308 യുവാക്കൾക്കാണ് പുതുതായി രോഗം ബാധിച്ചിരുന്നത്. 2022- 23 വർഷത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വർധനവുണ്ടായി. എറണാകുളത്ത് ഈ വർഷം 104 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 2017-18 വർഷത്തിൽ ഇത് 104 ആയിരുന്നു. 
അതേസമയം രോഗബാധയുടെ പോസിറ്റീവിറ്റി നിരക്ക് ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ്. 2017-18 വർഷത്തിൽ മൂന്നു പേർക്കാണ് മലപ്പുറത്ത് രോഗം ബാധിച്ചതെങ്കിൽ 2022-23 വർഷത്തിൽ 18 പേർക്ക് രോഗം ബാധിച്ചു. അതായത് അഞ്ചു വർഷത്തിനിടെ ആറിരട്ടി വർധന. ആലപ്പുഴ, ഇടുക്കി, കൊല്ലം, കോട്ടയം, വയനാട് ജില്ലകളിലും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്. 
95% പേരും രോഗികളായത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ്. രോഗം കൂടുതലും പുരുഷ സ്വവർഗാനുരാഗികളിലും അതിഥി തൊഴിലാളികളുടെ ഇടയിലുമാണ്. ഇവരുടെ സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്താനാകാത്തതും കൃത്യമായ പരിശോധന നടത്താനാകാത്തതുമാണ് പ്രതിസന്ധി വർധിപ്പിക്കുന്നത്.
 

Latest News